Breaking News

ത്രിപുര സിപിഎമ്മിനെ കെെവിടുമ്ബോള്‍ തിരിച്ചുവരുന്നത് കോണ്‍ഗ്രസ്: 1.8 ആയിരുന്ന വോട്ടിംഗ് ശതമാനം 30 ശതമാനത്തോളം ഉയര്‍ന്നു

ത്രിപുരയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് 1.8 ശതമാനമായിരുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 30 ശതമാനത്തോളമായിക്കഴിഞ്ഞു. 
ജൂലെെയില്‍ നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കും. വിജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്ന്. സ്വതന്ത്രവും നീതിപൂര്‍വ്വമായും തെരഞ്ഞെടുപ്പ് നടന്നാല്‍ ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ പറഞ്ഞു.

No comments