Breaking News

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി പി.കെ ശ്യാമള തന്നെ ; സംഭവത്തില്‍ ഐ ജി തലത്തിലുള്ള അന്വേഷണം വേണം , ശ്യാമളയെ നഗരസഭ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന് ചെന്നിത്തല

കെട്ടിടാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുക്കണം. സംഭവത്തില്‍ ഐ ജി തലത്തിലുള്ള അന്വേഷണം വേണമെന്നും ശ്യാമളയെ നഗരസഭ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്നും ചെന്നിത്തല പറഞ്ഞു.
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാണെന്നും ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

No comments