വാക്ക് പാലിച്ച് വി കെ ശ്രീകണ്ഠന്‍ എം പി. ഇന്ന് താടിവടിച്ചു
തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ രഹസ്യം യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് വി കെ ശ്രീകണ്ഠന്‍ എം പി. 30 വര്‍ഷം കൂടി ശ്രീകണ്ഠന്‍ സ്വന്തം താടി വടിക്കുകയാണ്. അതും അന്നത്തെ പ്രതിജ്ഞ പോലെ സി പി എമ്മിനെ പരാജയപ്പെടുത്തിയ വിജയത്തിന്റെ വാക്കുപാലിച്ചാണ് തീരുമാനം. വൈകിട്ട് നാലരയ്ക്ക് പാലക്കാട് സിവില്‍ സ്റ്റേഷന് സമീപത്തെ നാച്ചുറല്‍ ജന്റ്സ് ബ്യൂട്ടി പാര്‍ലറില്‍ എത്തി താടി വടിക്കുമെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു.
ശ്രീകണ്ഠനെ സംബന്ധിച്ച് ഇത് സി പി എമ്മിനോടുള്ള മധുര പ്രതികാരമാണ്. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള തന്റെ വിജയം മാത്രമല്ല, ഡി സി സി പ്രസിഡന്റ് എന്ന നിലയില്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന ആലത്തൂരും വിജയക്കൊടി പാറിച്ചുകൊണ്ടാണ് ശ്രീകണ്ഠന്‍ പഴയ ശപഥം നിറവേറ്റുന്നത്.

No comments