യുഡിഎഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് പി.ജെ ജോസഫ്
പാലായില്‍ യുഡിഎഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ്. പാലാ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് കൊണ്ടുവരുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും എന്നാണ് ജോസഫ് അറിയിച്ചിരിക്കുന്നത്.
ജോസ് കെ മാണി വിഭാഗത്തിന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാകില്ല. തനിക്കെതിരെ ജോസ് കെ മാണി വിഭാഗം നല്‍കിയ മനുഷ്യാവകാശ ലംഘന പരാതി അനാവശ്യമാണെന്നും വിദ്വേഷം വളര്‍ത്താനാണ് ഇത്തരം നീക്കങ്ങളെന്നും ജോസഫ് പറഞ്ഞു.
കെ.എം മാണിയുടെ പാരമ്ബര്യം അറിയാത്തവര്‍ ആണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ആള്‍മാറാട്ടം നടത്തിയും കൃത്രിമ നടപടിക്രമങ്ങള്‍ ഉണ്ടാക്കിയും ജോസ് കെ മാണി വിഭാഗമാണ് പാര്‍ട്ടി പിളര്‍ത്തിയതെന്നും പി.ജെ ജോസഫ് പറഞ്ഞു.

No comments