ശ്യാമളയെ വേദിയിലിരുത്തി പി ജയരാജന്റെ വിമര്‍ശനം : ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കരുത്
ആന്തൂരില്‍ പ്രവാസി വ്യവസായി മരിച്ച സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയെ ശക്തമായി വിമര്‍ശിച്ച് സി പി എം നേതാവ് പി ജയരാജന്‍. ജനങ്ങള്‍ക്ക് നഗരസഭാ പ്രതിനിധി നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍ പാറയില്‍ സാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ നടപടി എടുക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. ധര്‍മ്മശാലയില്‍ സിപിഎം നടത്തിയ വിശദീകരണ യോഗത്തിലാണ് ജയരാജന്‍ സംസാരിച്ചത്.
കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി എടുക്കുന്ന നടപടികള്‍ പൂര്‍ണ അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ജനങ്ങള്‍ക്ക് അക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഉദോഗസ്ഥര്‍ പറയുന്നത് കേട്ട് ജനപ്രതിനിധികള്‍ നടക്കുകയല്ല വേണ്ടതെന്നും പി ജയരാജന്‍ പറഞ്ഞു.

No comments