കൃഷി നോക്കി നടത്താന്‍ പരോള്‍ അനുവദിക്കണമെന്ന് ആള്‍ദൈവം ഗുര്‍മീത് റാം റഹിം
ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം കൃഷി നോക്കി നടത്തുന്നതിന് പരോള്‍ വേണമെന്ന് ആവശ്യപ്പെട്ടു. രണ്ട് പീഡന കേസുകളിലും മാദ്ധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജയില്‍ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റോത്തക്കിലെ ജയിലിലാണ് ഉള്ളത്. ഹരിയാനയിലെ സിര്‍സയിലെ തന്റെ സ്ഥലത്ത് കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ഗുര്‍മീതിന്റെ ആവശ്യം. 42 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുര്‍മീതിന് പരോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി. അതേസമയം ഗുര്‍മിതിനെ പുറത്തിറക്കുന്നത് അനുചിതമാണോയെന്നെ കാര്യത്തില്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടി.

No comments