Breaking News

കാവി നിറത്തിലുളള ജേഴ്‌സി ഒറ്റ കളിക്ക് മാത്രം: നീലയെ പിന്താങ്ങി വിരാട് കോഹ്ലി

കാവി നിറത്തിലുള്ള ക്രിക്കറ്റ് വേഷം സ്ഥിരം ആക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഈ നിറത്തിലുള്ള ജേഴ്‌സി ഇംഗ്ലണ്ടുമായുള്ള ഒറ്റ ദിവസത്തെ കളിക്ക് മാത്രം ധരിച്ചാല്‍ മതിയെന്നും ബാക്കി കളികള്‍ക്ക് ഇന്ത്യന്‍ കളിക്കാര്‍ നീല ജേഴ്‌സി തന്നെ ധരിക്കുന്നതാണ് നല്ലതെന്നും കോഹ്ലി പറഞ്ഞു.
എക്കാലത്തും നീല തന്നെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ നിറമെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യന്‍ ടീമിന് കാവി നിറത്തിലുള്ള ജേഴ്‌സി നല്‍കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

No comments