ജഗന്‍ റെഡ്ഡി ബിജെപിക്ക് വഴങ്ങിയില്ല; ബിജെഡിയും ഒഴിഞ്ഞു, ഡെപ്യൂട്ടി സ്പീക്കര്‍ പദവി ശിവസേനയ്ക്ക്
ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആര്‍ക്ക് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആന്ധ്ര പ്രദേശിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ഒഡീഷയിലെ ബിജു ജനതാദളിനോ ആയിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുക എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ രണ്ടു പാര്‍ട്ടികളും ബിജെപിയുടെ വാഗ്ദാനം നിരസിച്ചു. ഇതോടെ ശിവസേനയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമെന്നാണ് കരുതുന്നത്.
ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇതുസംബന്ധിച്ച സൂചന നല്‍കി. ശിവസേനയ്ക്കാണ് പദവി ലഭിക്കുക എന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയിലും ഒഡീഷയിലുമുള്ള ഭരണകക്ഷികളെ രാജ്യസഭയില്‍ ഉപയോഗപ്പെടുത്താമെന്ന ഉദ്ദേശത്തിലായിരുന്നു ബിജെപി.

No comments