പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് 12 തവണ കുത്തി, കഴുത്ത് സ്വയം മുറിച്ചു: പ്രതിയെ പിടിച്ചുമാറ്റി യുവതിക്ക് രക്ഷകയായ ആ മാലാഖ മലയാളി നഴ്സ് നിമ്മി
2 ദിവസം മുന്‍പ് മംഗളൂരു ദര്‍ലക്കട്ട ബാഗംബിലയ്ക്കു സമീപം നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായപ്പോള്‍ കണ്ടവരെല്ലാം ചോദിച്ചത് ഈ ചോദ്യമായിരുന്നു. പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് തുരുതുരാ കുത്തുകയും രക്ഷിക്കാന്‍ ശ്രമിച്ചവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും സ്വന്തം കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത പ്രതിയെ പിടിച്ചുമാറ്റി യുവതിക്ക് രക്ഷകയായ ആ മാലാഖ ആരാണ്?. യുവതിയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് കണ്ണൂര്‍ പയ്യാവൂരിലെ കുളക്കാട്ട് നിമ്മി സ്റ്റീഫനില്‍. ദര്‍ലക്കട്ട ജസ്റ്റിസ് കെ.എസ്.ഹെഗ്ഡെ ആശുപത്രി അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്സാണ് നിമ്മി.

No comments