കര്‍ണാടകയില്‍ വീണ്ടും ഭരണപ്രതിസന്ധി; ഇന്ന് രണ്ട് രാജി
കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് തിരിച്ചടിയായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. രാവിലെ വിജയപുരം എം.എല്‍.എ ആനന്ദ് സിങ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ രമേശ് ജര്‍ക്കിഹോളിയാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്.
മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് എംഎല്‍എമാര്‍ രാജിവച്ചതോടെ കര്‍ണാടക സര്‍ക്കാരിന്റെ നിലനില്‍പ് വീണ്ടും ഭീഷണിയിലായിരിക്കുകയാണ്. എച്ച്.ഡി കുമാരസ്വാമി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ കര്‍ണാടകത്തില്‍ നടക്കുന്നത്. ആനന്ദ് സിങ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എം.എല്‍.എമാരുടെ രാജിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.

No comments