Breaking News

ബിജെപിയിലേക്ക് പോയവര്‍ക്കൊന്നും നിലപാടുണ്ടായിട്ടല്ല: എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്, രാഷ്ട്രീയ വെളിപ്പെടുത്തലുമായി ഇന്ദ്രന്‍സ്

മലയാള സിനിമയില്‍ കഴിഞ്ഞ 36 വര്‍ഷമായി സജീവ സാന്നിധ്യമായ നടനാണ് ഇന്ദ്രന്‍സ്. 2017ല്‍ മികച്ച സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തി. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിന്റെ ഭാഗമായി ഷാങ്ഹായ അന്താരാഷ്ര്ട ചലച്ചിത്ര മേളയിലും മലയാളികള്‍ക്ക് അഭിമാനമായി ഇന്ദ്രന്‍സും ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിരുന്നു.
ഇപ്പോള്‍ തന്റെ രാഷ്ര്ടീയ നിലപാടുകളെ കുറിച്ച്‌ തുറന്നു പറയുകയാണ് അദ്ദേഹം. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് തന്റെ നിലപാടുകളെ കുറിച്ച്‌ വ്യക്തമാക്കിയത്.

No comments