ഡി ആര്‍ എസ് വേണ്ടെന്ന് ധോണി, ശരി വെച്ച് കോഹ്ലി; ജേസണ്‍ റോയിയെ രക്ഷിച്ച മഹിക്കെതിരെ ആരാധകര്‍
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ എം എസ് ധോണിയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 10-ആം ഓവറില്‍ ജേസണ്‍ റോയ് പുറത്താകേണ്ടതായിരുന്നു. എന്നാല്‍, ഡി ആര്‍ എസ് ധോണി വേണ്ടെന്ന് പറഞ്ഞതോടെയാണ് ആ ഔട്ട് നിഷേധിക്കപ്പെട്ടതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പത്താം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ആ സമയത്ത് 21 റണ്‍സ് മാത്രമായിരുന്നു ജേസണ്‍ന്റെ സമ്ബാദ്യം. ആ പന്ത് ഗ്ലൗസില്‍ ഉരസിയായിരുന്നു ധോനിയുടെ കൈയിലെത്തിയത്. എന്നാല്‍ അമ്ബയര്‍ ഔട്ട് വിളിച്ചില്ല. പകരം ആ പന്ത് വൈഡ് വിളിക്കുകയാണ് ചെയ്തത്.

No comments