സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാ കടുവകൾക്ക് എതിരെ
ലോകകപ്പ് ക്രിക്കറ്റില്‍ഇന്ത്യ ബംഗ്ലാദേശിനെതിരേ. ഞായറാഴ്ച ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോറ്റ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടിലാണ് ചൊവ്വാഴ്ചയും മത്സരം. ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. പക്ഷേ, ഇന്ത്യയോട് തോറ്റാല്‍ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകും.
അഞ്ച് തുടര്‍വിജയങ്ങളുമായി ലോകകപ്പ് സെമിയുടെ വക്കിലെത്തിനില്‍ക്കേ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് ഇനിയൊരു തോല്‍വി ഉള്‍ക്കൊള്ളാനാകില്ല. ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാന്‍ വന്ന്, അതിനനുസരിച്ച കളി കാഴ്ചവെച്ച ബംഗ്ലാദേശിനും വിട്ടുകൊടുക്കാന്‍ വയ്യ.

No comments