Breaking News

ജമ്മു കാശ്മീർ ഗവർണർക്ക് രാഹുൽ ഗാന്ധിയുടെ തകർപ്പൻ മറുപടി.. വിമാനം വേണ്ട; ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മാത്രം മതി..

ജമ്മുകശ്മീരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന തന്റെ അഭിപ്രായത്തെ പരിഹസിച്ച ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ സിങ്ങിന് അതേനാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
തങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്ക് വന്ന് യാഥാര്‍ത്ഥ്യം കാണൂവെന്നായിരുന്നു സത്യപാല്‍ സിങ്ങിന്റെ പരിഹാസം.

' ഇവിടെ വരാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് വിമാനം അയക്കാം. എല്ലാം നിരീക്ഷിച്ചിട്ട് സംസാരിക്കൂ. താങ്കള്‍ ഒരു ഉത്തരവാദിത്തപ്പെട്ടയാളാണ്, ഈ രീതിയില്‍ സംസാരിക്കരുത്' എന്നായിരുന്നു സത്യപാല്‍ സിങ് പറഞ്ഞത്.
തങ്ങള്‍ കശ്മീരിലേക്ക് വരുന്നുണ്ടെന്നും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതിയെന്നുമാണ് ഇതിനു മറുപടിയെന്നോണം രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തത്.

'പ്രിയ ഗവര്‍ണര്‍ മാലിക്,

ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ മഹനീയ ക്ഷണം പ്രതിപക്ഷ നേതാക്കളുടെ സംഘവും ഞാനും ഏറ്റെടുക്കുന്നു.
ഞങ്ങള്‍ക്ക് എയര്‍ക്രാഫ്റ്റ് ഒന്നും വേണ്ട, സഞ്ചരിക്കാനും ജനങ്ങളെക്കാണാനും മുഖ്യധാരാ നേതാക്കളേയും അവിടെ നിലയുറപ്പിച്ച നമ്മുടെ പട്ടാളക്കാരേയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തിയാല്‍ മതി. ' എന്നാണ് രാഹുലിന്റെ മറുപടി.

No comments