Breaking News

പ്രളയം വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് നമ്മുടെ വീട്ടില്‍ എന്തൊക്കെ ആവശ്യമില്ലാതിരുന്നോ അതൊക്കെ പുറത്തേക്ക് പോയി എന്നാണ്‌; ഏത് പ്രളയം വന്നാലും ആളുകള്‍ പഠിക്കില്ല, ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിച്ചു കൊണ്ടിരിക്കും: ധര്‍മ്മജന് പറയാനുള്ളത്

കയിഞ്ഞ വര്‍ഷം ഉണ്ടായ കാലവര്‍ഷക്കെടുതിയുടെ ദുരനുഭവം അനുഭവച്ച ഒരാളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ധര്‍മ്മജന്റെ കൊച്ചിയിലെ വീട്ടില്‍ വെള്ളം കയറുകയും സാധനങ്ങള്‍ നഷ്ടപ്പെട്ടതും വാര്‍ത്തയായിരുന്നു. ഇപ്പോളിതാ മറ്റൊരു മഴക്കെടുതിയെയും പ്രളയദുരിതത്തെയും നേരിടുകയാണ് കേരളം. എന്നാല്‍ ഏത് പ്രളയം വന്നാലും മലയാളികള്‍ പഠിക്കില്ലെന്നും അതിന്റെ ദുരിതമൊഴിയുമ്ബോള്‍ പിന്നെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കുന്നതാണ് കാണാനാവുന്നതെന്ന് വിമര്‍ശിച്ചിരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ മനസ്സ് തുറന്നത്.
ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വാക്കുകള്‍ ഇങ്ങനെ-'എന്റെ വീടൊക്കെ പ്രളയം വന്നപ്പോള്‍ ഒരു നിലയോളം വെള്ളത്തിനടിയിലായിരുന്നു.

No comments