യുവാവിന്റെ മൃതദേഹം കണ്ടത് ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയില്‍; കവളപ്പാറയിലേത് കരളലിയിക്കുന്ന കാഴ്ച്ചകള്‍
മണ്ണിടിച്ചിലില്‍ കാണാതായ ഉറ്റവര്‍ക്കായുള്ള കാത്തിരിപ്പിന്റെ വേദനങ്ങളാണ് കവളപ്പാറയില്‍ എല്ലായിടത്തും കാണുന്നത്. ഓരോ മൃതദേഹവും പുറത്തെടുക്കുമ്ബോള്‍ കാണാനാകുന്നത് എത്രമാത്രം അപ്രതീക്ഷിതമായാണ് മരണം തേടിയെത്തിയതെന്നാണ്. മണ്ണില്‍പുതയുമ്ബോഴും മകന്റെ കൈ മുറകെ പിടിക്കുകയായിരുന്നു ഗീതു. മൃതദേഹം പുറത്തെടുക്കുമ്ബോഴും അതേ അവസ്ഥയില്‍ തന്നെയായിരുന്നു. വീടിന് മുന്നിലെ ബൈക്കില്‍ കോട്ടിട്ട് ഇരിക്കുന്ന അവസ്ഥയിലാണ് പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. അമ്മയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അമ്മമ്മയുടെ മൃതദേഹം തിരയുകയാണ്.

No comments