Breaking News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ശനിയാഴ്ച വരെ കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്. രണ്ട് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. റെഡ് അലേര്‍ട്ട് ഇല്ലാതെ ഒരു ദിനം കടന്നുപോയെങ്കിലും ഇന്ന് വീണ്ടും മഴ കനക്കുകയായിരുന്നു.
ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

No comments