Breaking News

അന്ന് ആ മുതല ക്കുഞ്ഞിനെയുമെടുത്ത് വീട്ടിലെത്തി, ഭയമെന്താണെന്ന് അറിഞ്ഞിട്ടില്ല... ഓ‌ര്‍മ്മകള്‍ പങ്കുവച്ച്‌ നരേന്ദ്ര മോദി..

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥിയായെത്തിയ ഡിസ്കവറി ചാനലിലെ ജനപ്രിയ പരിപാടിയായ 'മാന്‍ വേഴ്സസ് വൈല്‍ഡിന്റെ ' സ്പെഷ്യല്‍ എപ്പിസോഡ് ഇന്നലെ രാത്രി 9ന് സംപ്രേക്ഷണം ചെയ്തു.
അവതാരകനായ ബ്രിട്ടീഷ് സാഹസിക സഞ്ചാരി ബെയര്‍ ഗ്രില്‍സുമൊത്ത് കൊടുംകാട്ടിലൂടെയും മറ്റുമായിരുന്നു മോദിയുടെ യാത്ര. യാത്രയ്ക്കിടെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു.

കുട്ടിക്കാലത്ത് കുളിക്കാനായി പോയപ്പോള്‍ തടാക തീരത്തുനിന്ന് ഒരു മുതലയെ കിട്ടി.
അതുമായി വീട്ടിലെത്തിയപ്പോള്‍ ഇത് ശരിയല്ലെന്നും അതിനെ തിരികെ ക്കൊണ്ടുപോയി വിടാനും അമ്മ പറഞ്ഞുവെന്നും അത് താന്‍ അനുസരിച്ചെന്നും മോദി പറഞ്ഞു.

ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയ പാര്‍ക്കിലായിരുന്നു ഇരുവരുടെയും സഞ്ചാരം.

മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും മുമ്ബ് ഷോയില്‍ അതിഥിയായി എത്തിയിട്ടുണ്ട്. പ്രകൃതി സംരക്ഷണവും വന്യജീവി സംരക്ഷണവുമെല്ലാം മോദി ഷോയിലുടെ നീളം വിശദീകരിക്കുന്നുണ്ട്.
'ഭയം എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ല. അത് എന്താണെന്നോ അതിനെ എങ്ങനെ നേരിടണമെന്നോ മറ്റുള്ളവരോട് വിശദീകരിക്കാനോ എനിക്ക് അറിയില്ല. ക്രിയാത്മകത ശക്തിയാണ്.
രാജ്യത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിലാണ് എനിക്ക് സന്തോഷം. പ്രധാനമന്ത്രിയായുക എന്നത് എന്റെ സ്വപ്നമായിരുന്നില്ല. സ്ഥാനമാനങ്ങളൊന്നും എന്റെ സ്വഭാവത്തെ ബാധിച്ചിട്ടില്ല.' മോദി ഷോയ്ക്കിടെ പറഞ്ഞു.

ബെയര്‍ ഗ്രില്‍സുമൊത്തുള്ള സഞ്ചാരം ഒരു വിനോദയാത്രയായി സങ്കല്പിക്കുകയാണെങ്കില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതുമുതല്‍ 18 വര്‍ഷത്തിനിടെ തന്റെ ആദ്യത്തെ വെക്കേഷനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പരിപാടിയുടെ ട്രെയിലര്‍ വൈറലായിരുന്നു. പരിപാടിയിലുടെ നീളം ചുറുചുറുക്കോടെ ഗ്രില്‍സിനൊപ്പം ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സഞ്ചരിക്കുന്ന മോദിയ്ക്ക് ഗ്രില്‍സ് തന്റെ ജാക്കറ്റ് ഊരി നല്‍കുന്ന കാഴ്ചയുമുണ്ട്.
പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ വീട് ഉപേക്ഷിച്ചിറങ്ങിയ താന്‍ പിന്നീട് ഹിമാലയത്തിലാണ് കഴിഞ്ഞതെന്ന് ഷോയ്ക്കിടെ മോദി പറയുന്നുണ്ട്.
ഹിമാലയത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചുവെന്നും എന്തിനെയും താന്‍ പോസിറ്റീവ് ആയേ എടുക്കാറുള്ളുവെന്നും മോദി പറഞ്ഞു. കാട്ടില്‍ നിന്നും ശേഖരിച്ച മുള കൊണ്ടുണ്ടാക്കിയ ആയുധവുമായായിരുന്നു ഇരുവരുടെയും യാത്ര.
നാഷണല്‍ പാര്‍ക്കിലെ പുല്‍മേടുകളിലൂടെ സഞ്ചരിക്കുന്ന ഇരുവരും പുഴയില്‍ ബോട്ടിലും സഞ്ചരിക്കുന്നുണ്ട്.

പരിപാടിയിലുടനീളം മോദി വളരെ സൗമ്യനായിരുന്നുവെന്നും മോശം കാലാവസ്ഥയൊക്കെ അദ്ദേഹം പുഞ്ചിരിയോടെ നേരിട്ടെന്നും ബെയര്‍ഗ്രില്‍സ് ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
'ഏറെ ഉയരമുള്ള പ്രദേശങ്ങളില്‍ കയറാന്‍ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു കയറുന്നതിനിടെ ചെറിയ പാറകല്ലുകള്‍ അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചിരുന്നു. ഇടവിട്ട് മഴയുമുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വളരെ ശാന്തനായിരുന്നു. അദ്ദേഹം കുട ഉപയോഗിക്കാന്‍ തയാറായില്ല.' ഗ്രില്‍സ് പറഞ്ഞു.

No comments