ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം: തേജസ്വി യാദവ് പാര്‍ട്ടിയോഗങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നെന്ന് സൂചന
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പാര്‍ട്ടിയോഗങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നെന്ന് സൂചന. ശനിയാഴ്ച പാര്‍ട്ടി തീരുമാനിച്ച യോഗത്തിലും തേജസ്വി എത്തിയില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടി യോഗം മാറ്റിവക്കുകയായിരുന്നു. തേജസ്വി യാദവ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റബ്രി ദേവി അറിയിച്ചതിനു പിന്നാലെയായിരുന്നു തേജസ്വി യോഗത്തില്‍ നിന്നും വിട്ടു നിന്നത്.
ലോകസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തേജസ്വി എല്ലാ പൊതുപരിപാടികളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. നിയമസഭാ സമ്മേളത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ചര്‍ച്ചകളില്‍ അദ്ദേഹം ഇടപെട്ടില്ല.

No comments