സാലറി ചാലഞ്ച്; കെഎസ്‌ഇബി ജീവനക്കാരില്‍ നിന്നും പിരിച്ച തുക ഉടന്‍ കൈമാറും : മന്ത്രി എം എം മണി
പ്രളയ ദുരിതാശ്വാസത്തിനായി കെഎസ്‌ഇബി ജീവനക്കാരില്‍ നിന്നും സാലറി ചാലഞ്ച് വഴി സമാഹരിച്ച തുക ഉടന്‍ കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ബോര്‍ഡിന് സാമ്ബത്തിക പ്രതിസന്ധി യുണ്ടെന്ന കാര്യം വാസ്തവമാണ്. പണം ഉടന്‍ നല്‍കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി .
പ്രളയ ദുരിതാശ്വാസത്തിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പിരിച്ച സാലറി ചാലഞ്ച് തുക സര്‍ക്കാരിന് കൈമാറാത്ത കെ.എസ്.ഇ.ബിയുടെ നടപടി വിവാദമായിരുന്നു . ജീവനക്കാരില്‍ നിന്ന് പിരിച്ച 132 കോടി രൂപ ഇതുവരെ സര്‍ക്കാരിന് കൈമാറിയിട്ടില്ല . അതേസമയം ഒറ്റത്തുകയായി നല്‍കാന്‍ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നും ഉടന്‍ തന്നെ തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞിരുന്നു.

No comments