ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗത വകുപ്പ്; വഫ ഫിറോസിന് വീണ്ടും നോട്ടീസ് നല്‍കും
മദ്യലഹരിയില്‍ വാഹനമോടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്ന് സസ്‌പെന്‍ഡ് ചെയ്യും. ലൈസന്‍സ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍
നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ശ്രീറാമിനും സഹയാത്രിക വഫ ഫിറോസിനും ലഭ്യമാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

No comments