സാറ് സീറ്റ് ബെല്‍റ്റിട്ട ശേഷം പോയാല്‍ മതി, പൊലീസ് വാഹനം തടഞ്ഞുനിറുത്തി മാസ് കാണിച്ച് ബൈക്ക് യാത്രികന്‍
വാഹനം ഓടിക്കുന്നയാള്‍ ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കണമെന്ന് അടുത്തിടെയാണ് തീരുമാനിച്ചത്.
ആദ്യ ഘട്ടമെന്ന നിലയില്‍ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാത്തവര്‍ക്ക് ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും തീരുമാനം.
ബോധവത്കരണം പൂര്‍ത്തിയാക്കിയതിന് ശേഷം കര്‍ശനമായ നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ നിയമം നടപ്പിലാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അതെല്ലാം തെറ്റിച്ചാല്‍ എന്തായിരിക്കും സ്ഥിതി. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പക്ഷേ സംഭവത്തില്‍ ഒരു ട്വിസ്‌റ്റുണ്ടെന്ന് മാത്രം.
വീഡിയോ ഇങ്ങനെ, പൊലീസ് വാഹനത്തിന് പിന്നാലെ സഞ്ചരിക്കുന്ന ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ആക്‌ഷന്‍ കാമറയിലെ ദൃശ്യങ്ങളാണിത്.
പൊലീസ് വാഹനത്തിന് പിന്നാലെ എത്തുന്ന ബൈക്കുകാരന്‍ മുന്നില്‍ കയറി പൊലീസുകാരോട് സാറേ സീറ്റ് ബെല്‍റ്റൊക്കെ ഇടാം എന്ന് പറയുന്നിടത്താണ് തുടക്കം.
എന്നാല്‍ ബൈക്കുകാരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനത്തിലിരുന്ന പൊലീസുകാരന്‍ സീറ്റ് ബെല്‍റ്റിടാന്‍ തയ്യാറാകുന്നില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ബൈക്കുകാരന്‍ ചോദിക്കുമ്ബോള്‍ ഞങ്ങള്‍ സീറ്റ് ബെല്‍റ്റിടാതെ ഇരുന്നാല്‍ തനിക്കെന്ത് വേണമെന്നാണ് പൊലീസുകാരുടെ മറുചോദ്യം.
ഇനിയാണ് മാസ്, സാധാരണക്കാരനാണെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന് ചോദിച്ച് പൊലീസ് വാഹനത്തിന് കുറുകെ ബൈക്കുവച്ച യുവാവ് പൊലീസ് വാഹനത്തിന് അടുത്തേക്ക് ചെല്ലുന്നു.
തുടര്‍ന്ന് ഇത് വിജിലന്‍സിന്റെ വണ്ടിയാണെന്നും ഞങ്ങള്‍ സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും പൊലീസുകാരന്‍ ബൈക്കുകാരനോട് മറുപടി നല്‍കുന്നുണ്ട്. പൊലീസുകാരുടെ പേരും വിവരവും ചോദിച്ച് മനസിലാക്കുന്ന ബൈക്കുകാരന്‍ അവരെകൊണ്ട് സീറ്റ് ബെല്‍റ്റ് ഇടീക്കാന്‍ നിര്‍ബന്ധിക്കുന്നു.
ഒടുവില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്ന പൊലീസുകാരുടെ ദൃശ്യവും വീഡിയോയിലുണ്ട്. ഇതാരുടെ വാഹനമാണെന്നോ വീഡിയോ എന്ന് ചിത്രീകരിച്ചുവെന്നോ ചിത്രീകരിച്ചത് ആരാണെന്നോ വ്യക്തമല്ല. ആലപ്പുഴ ടൗണില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇക്കാര്യത്തെ പറ്റി ആലപ്പുഴ പൊലീസില്‍ അന്വേഷിച്ചെങ്കിലും തങ്ങള്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പ്രതികരണം ലഭിച്ചത്. ഇത്തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും വ്യക്തമാക്കി.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ഈ വീഡിയോയ്‌ക്ക് ലഭിക്കുന്നത്. ഇത്രയും ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭാ രാജില്‍ മാത്രേമ കണ്ടിട്ടുള്ളൂ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.

No comments