Breaking News

പെട്രോള്‍ ഡീസല്‍ വില ഇന്നും കുറഞ്ഞു

 പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.07 പൈസ കുറഞ്ഞ് 71.84 രൂപയും ഡീസലിന്‍റെ വില 0.08 പൈസ കുറഞ്ഞ് 65.18 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.07 പൈസ കുറഞ്ഞ് 77.50 രൂപയും ഡീസലിന്‍റെ വില 0.08 പൈസ കുറഞ്ഞ് 68.33 രൂപയുമാണ്.

No comments