Breaking News

കോപ്പിയടി വിവാദത്തില്‍ കുടുങ്ങി വീണ്ടും എസ്.എഫ്.ഐ: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഉത്തരക്കടലാസില്‍ എഴുതിച്ചു: പരീക്ഷാ വിഭാഗം സിന്‍ഡിക്കേറ്റിന് ശുപാര്‍ശ നല്‍കിയിട്ടും നടപടിയുണ്ടായില്ല

കോപ്പിയടി വിവാദത്തില്‍ കുടുങ്ങി വീണ്ടും എസ്.എഫ്.ഐ നേതാക്കള്‍.കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
2016-19 പൊളിറ്റിക്കല്‍ സയന്‍സ് ബിരുദവിദ്യാര്‍ഥികളായ എ.ജെ. അഖി, ഗോകുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് പരാതി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ സമീപത്തിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തങ്ങളുടെ ഉത്തരക്കടലാസില്‍ ഉത്തരമെഴുതിച്ചത് കണ്ടെത്തിയിട്ടും നേതാക്കള്‍ക്കെതിരേ നടപടിയെടുത്തില്ല. കോപ്പിയടിക്കുന്നതിന് മൗനാനുവാദം നല്‍കിയ പരീക്ഷാ ഉദ്യോഗസ്ഥനെതിരേയും നടപടിയുണ്ടായില്ല.
മൂന്നാംസെമസ്റ്ററിലെ പബ്ലിക്ക് ഫിനാന്‍സ് പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷയിലായിരുന്നു സംഭവം നടന്നത്.

No comments