മഴക്കെടുതിയില്‍ പാണക്കാടും; പ്രദേശത്താകെ വെള്ളം കയറി, പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം, മുട്ടറ്റം വെള്ളത്തില്‍ നിന്നുള്ള മുനവറലി തങ്ങളുടെ ഫേസ്ബുക്ക് ലൈവ് വൈറലായി
സംസ്ഥാനത്ത് മഴ ഏറ്റവുമധികം ദുരിതം വിതച്ച ജില്ലയാണ് മലപ്പുറം. ജില്ലയില്‍ പാണക്കാട് ഗ്രാമവും ഏറക്കുറെ വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു. മഴക്കെടുതി എത്രത്തോളം പാണക്കാട് മേഖലയെ ബാധിച്ചു എന്ന് ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു പാണക്കാട് സയ്യിദ് മുനവറലി.
വീടിനകത്തും പുറത്തും വെള്ളം കയറി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മുനവറലി ലൈവിലൂടെ വിവരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ടുള്ള മുനവറലിയുടെ ഫേസ്ബുക്ക് ലൈവ് വൈറലായിരിക്കുകയാണ്.

No comments