Breaking News

രാജ്യത്തിന് പുതിയ പാര്‍ലമെന്റ് കെട്ടിടം പരിഗണനയിലെന്ന് ലോക്‌സഭ സ്പീക്കര്‍

രാജ്യത്ത് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല. ഇത് സംബന്ധിച്ച്‌ വിവിധ മേഖലകളില്‍നിന്ന് അഭിപ്രായം തേടുകയാണ്. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തെക്കുറിച്ച്‌ സംസാരിച്ചതായി സ്പീക്കര്‍ പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നിര്‍മാണം പൂര്‍ത്തിയാക്കാനായിരിക്കും ശ്രമം.
1927ലാണ് നിലവിലെ ഇന്ത്യന്‍ പാര്‍ലമെന്റ് കെട്ടിടം നിര്‍മിച്ചത്. മധ്യപ്രദേശിലെ ചൗസത് യോഗിണി ക്ഷേത്ര മാതൃകയിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മിച്ചത്.

No comments