Breaking News

വയനാട് മണ്ഡലത്തില്‍ കൂടുതല്‍ ദിവസം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കേരളത്തിലെ നേതാക്കളെ അറിയിച്ച്‌ രാഹുല്‍ ഗാന്ധി

മഴക്കെടുതി ദുരിതം വിതച്ച വയനാട് മണ്ഡലത്തില്‍ കൂടുതല്‍ ദിവസം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കേരളത്തിലെ നേതാക്കളെ അറിയിച്ച്‌ രാഹുല്‍ ഗാന്ധി. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചതിനാല്‍ രാഹുല്‍ എത്ര ദിവസം മണ്ഡലത്തില്‍ ഉണ്ടാവുമെന്ന് അറിയില്ല.
രാഹുല്‍ ഗാന്ധി ഉരുള്‍പ്പൊട്ടല്‍ സംഭവിച്ച്‌ ആള്‍നഷ്ടം സംഭവിച്ച കളപ്പാറയിലെ മനുഷ്യര്‍ താമസിക്കുന്ന ക്യാമ്ബുകളാണ് സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്. ഇനി മമ്ബാട് എം.ഇ.എസ് കോളേജിലെ ക്യാമ്ബാണ് സന്ദര്‍ശിക്കുക. ദുരന്ത മുഖത്തുള്ള ആളുകള്‍ വലിയ പ്രതീക്ഷയോടെയാണ് രാഹുലിന്റെ സന്ദര്‍ശനത്തെ സ്വീകരിച്ചത്. ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ടുകേട്ടുകൊണ്ടാണ് അദ്ദേഹം മുന്നോട്ടുപേവുന്നത്.

No comments