മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭ സീറ്റില്‍ മത്സരിക്കുന്നതിന് വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും ; ഇക്കുറി രാജസ്ഥാനില്‍ നിന്ന്
മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് രാജ്യസഭ സീറ്റില്‍ മത്സരിക്കുന്നതിന് വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാനില്‍ നിന്നാണ് പത്രിക നല്‍കുക.
ആഗസ്ത് 13നാണ് മന്‍മോഹന്‍ സിംഗ് പത്രിക സമര്‍പ്പിക്കുക. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ എം.പിയുമായിരുന്ന മദന്‍ലാല്‍ സെയ്‌നി അന്തരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ സീറ്റ് ഒഴിവ് വന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസാണ് ഭരിക്കുന്നത് എന്നതിനാല്‍ മന്‍മോഹന്‍ സിംഗിന് വിജയിക്കാന്‍ കഴിഞ്ഞേക്കും. കഴിഞ്ഞ 28 വര്‍ഷമായി ആസാമില്‍ നിന്നുള്ള രാജ്യസഭ അംഗമായിരുന്നു മന്‍മോഹന്‍ സിംഗ്.

No comments