Breaking News

ആശങ്കയൊഴിയുന്നു?; കേരളത്തില്‍ നിന്ന് കനത്ത മേഘാവരണം മാറുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ നിന്ന് കനത്ത മേഘാവരണം മാറുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ വരും ദിവസങ്ങളില്‍ വീണ്ടും കനത്ത മഴ പെയ്യുമെന്ന ആശങ്കയൊഴിഞ്ഞതായാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്‌തേക്കും. തിങ്കളാഴ്ച ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. ആഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട്, ആഗസ്റ്റ് 14 ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 'ഓറഞ്ച്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ചയും ഓറഞ്ച് അലര്‍ട്ട് തുടരും.

No comments