വയനാട് എം.പി രാഹുല്‍ ഗാന്ധി മലപ്പുറത്ത്; ദുരിതബാധിതരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ക്യാമ്ബിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു
വയനാട് എം.പി രാഹുല്‍ ഗാന്ധി മലപ്പുറത്ത് ഉരുള്‍പ്പൊട്ടലുണ്ടായ ഭൂദാനത്ത് സന്ദര്‍ശനം നടത്തി. ഉരുള്‍പൊട്ടല്‍ നാശം വിതച്ച നിലമ്ബൂരും കവളപ്പാറയും രാഹുല്‍ നേരിട്ടെത്തിയാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ദുരന്ത മുഖത്തുള്ള ആളുകള്‍ വലിയ പ്രതീക്ഷയോടെയാണ് രാഹുലിന്‍റെ സന്ദര്‍ശനത്തെ സ്വീകരിച്ചത്. ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ടു കേട്ടു കൊണ്ടാണ് അദ്ദേഹം മുന്നോട്ടുപോവുന്നത്.
മലപ്പുറത്തെ പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്ബിലെത്തിയ രാഹുല്‍ ഗാന്ധി ദുരിതബാധിതരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മഴയിലും ഉരുള്‍പ്പൊട്ടലിലും വലിയ നാശനഷ്ടമുണ്ടായ കവളപ്പാറയോട് ചേര്‍ന്ന് തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്ബാണ് പോത്തുകല്ലിലുള്ളത്.

No comments