Breaking News

ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി നാട്: കളക്ഷന്‍ കേന്ദ്രങ്ങളില്‍ തിരക്കേറി

 പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് വീണ്ടും കൈത്താങ്ങായി നാട്. തുടക്കത്തിലെ മന്ദത മാറി ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍ വൈകീട്ട് മുതല്‍ നല്ല തിരക്കായി. സഹായം ചെയ്യരുതെന്ന വ്യാജപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു.
രാവിലെ കളക്ഷന്‍ കേന്ദ്രങ്ങളെല്ലാം കാലിയായിരുന്നു. മഹാപ്രളയത്തിലെ കൂട്ടായ്മ മലയാളി മറന്നോ എന്ന സംശയം തന്നെ ഉയര്‍ന്നു. പക്ഷെ വൈകീട്ടോടെ സ്ഥിതി മാറി. ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമൊക്കെയായി ആളുകള്‍ എത്തിത്തുടങ്ങി. പക്ഷെ മുന്‍ വര്‍ഷത്തെ ആവേശം ഇല്ലാതിരുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.
കളക്ഷന്‍ കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

No comments