Breaking News

കോണ്‍ഗ്രസ് നേതാവിനെ "അവര്‍" ആദരിക്കുന്നതില്‍ സന്തോഷമുണ്ട്!!


സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം രശ്ട്രെആയ് ഏകതാ ദിവസമായി ആചരിക്കുന്ന ബിജെപിയുടെ നടപടിയെ ആവോളം ട്രോളി എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി!!
കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര പോരാളിയില്ലാത്തതുകൊണ്ടാണ് അവര്‍ കോണ്‍ഗ്രസിന്‍റെ അടിയുറച്ച പ്രവര്‍ത്തകനായിരുന്ന വല്ലഭായ് പട്ടേലിനെ ആദരിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും പ്രിയങ്ക പറഞ്ഞു.
"കോണ്‍ഗ്രസിന്‍റെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയും തികഞ്ഞ ആര്‍എസ്‌എസ് വിരുദ്ധനുമായിരുന്നു", പ്രിയങ്കാഗാന്ധി ട്വീറ്ററില്‍ കുറിച്ചു.

No comments