Breaking News

ഇന്ധന വില താഴേയ്ക്ക്

ഇന്ധന വിലയില്‍ ഇന്നും വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി ഏതാണ്ട് ഒരു രൂപയിലേറെ എണ്ണവില കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.10 പൈസയും ഡീസലിന്‍റെ വില 0.14 പൈസയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.10 പൈസ കുറഞ്ഞ് 73.32 രൂപയും ഡീസലിന്‍റെ വില 0.14 പൈസ കുറഞ്ഞ് 66.46 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.10 പൈസ കുറഞ്ഞ് 79.93 രൂപയും ഡീസലിന്‍റെ വില 0.15 പൈസ കുറഞ്ഞ് 69.66രൂപയുമാണ്.
പ്രധാന നഗരങ്ങളിലെ ഇന്ധന വില
ന്യൂഡല്‍ഹി: 73.32
കൊല്‍ക്കത്ത: 75.97
മുംബൈ: 78.93
ചെന്നൈ: 76.20
ചണ്ഡിഗഡ്: 69.28
ഹൈദരാബാദ്: 77.97
തിരുവനന്തപുരം: 76.67
ഡീസല്‍ വില
ന്യൂഡല്‍ഹി: 66.46
കൊല്‍ക്കത്ത: 68.82
മുംബൈ: 69.66
ചെന്നൈ: 70.26
ചണ്ഡിഗഡ്: 63.26
ഹൈദരാബാദ്: 72.47
തിരുവനന്തപുരം: 71.47

No comments