Breaking News

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​ഐ​സി​സി അം​ഗം കാ​വ​ല്ലൂ​ര്‍ മ​ധു (63)വാ​ണ് മ​രി​ച്ച​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​മോ​ഹ​ന്‍‌​കു​മാ​റി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. 

ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. 2006ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കി​ളി​മാ​നൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​യി​രു​ന്നു. കാ​വ​ല്ലൂ​ര്‍ മ​ധു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ത​ല്‍​ക്കാ​ലം നി​ര്‍​ത്തി​വ​ച്ചു.

No comments