Breaking News

ഈ തിരഞ്ഞെടുപ്പിനെ ഗൗരവം ഉള്ളതായി കണക്കാക്കിയിട്ടേയില്ല; സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പരീക്ഷണമെന്ന് സമ്മതിച്ച്‌ ഒ. രാജഗോപാല്‍

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ തിരിച്ചടിയുറപ്പിച്ച്‌ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. ഉപതെരഞ്ഞെടുപ്പായതിനാല്‍ തന്നെ പ്രവര്‍ത്തകരും ജനങ്ങളും തെരഞ്ഞെടുപ്പിനെ ഗൗരവത്തിലെടുത്തില്ലെന്നാണ് രാജഗോപാല്‍ പറഞ്ഞത്. കുമ്മനത്തിന് കിട്ടിയ സ്വീകാര്യത സുരേഷിന് കിട്ടിയോ എന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പറയാമെന്നും ഇത് ഗൗരവമായ തെരഞ്ഞെടുപ്പ് അല്ലായിരുന്നെന്നും ഇങ്ങനെയുള്ള തെരഞ്ഞെടുപ്പാണ് പരീക്ഷണം നടത്താന്‍ പറ്റിയ സമയമെന്നും രാജഗോപാല്‍ പറഞ്ഞു.
സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പരീക്ഷണം മാത്രമായിരുന്നോ എന്ന ചോദ്യത്തിന് യുവാക്കള്‍ക്ക് അവസരം കൊടുത്താല്‍ എങ്ങനെയിരിക്കുമെന്ന് നോക്കാനായിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

No comments