'അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്,രാജ്യത്ത് നിരവധി പാര്‍ട്ടികളുണ്ട്': രാജ്മോഹന്‍ ഉണ്ണിത്താന്‍
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി എ.പി. അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്.
അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്. രാജ്യത്ത് നിരവധി പാര്‍ട്ടികളുണ്ട്. അവിടെയൊക്കെ അവസരമുണ്ടെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അബ്ദുള്ളക്കുട്ടി വന്നത് കൊണ്ട് ബി.ജെ.പിക്ക് എത്ര മുസ്ലീംവോട്ടുകള്‍ ലഭിച്ചെന്ന് വോട്ട് എണ്ണുമ്ബോള്‍ അറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
അതേസമയം സംസ്ഥാന ബിജെപിയുടെ ഉപാധ്യക്ഷസ്ഥാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
താന്‍ കാലുമാറുന്ന ആളല്ല. കാഴ്ച്ചപ്പാട് മാറുന്നയാളാണ്. കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും.

No comments