വോട്ടെണ്ണല്‍ നാളെ: വാനോളം പ്രതീക്ഷകളോടെ മുന്നണികള്‍
പെരുമഴ എറണാകുളത്തെ വോട്ടിംഗ് ശതമാനം കുത്തനെ കുറച്ചെങ്കിലും മുന്നണികള്‍ ശുഭ പ്രതീക്ഷയിലാണ്. വോട്ടു കുറഞ്ഞത് അനുകൂലമായി ആരും തുറന്നു പറയുന്നില്ല. പൊന്നാപുരം കോട്ട കൈവിടില്ലെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. അട്ടിമറി സ്വപ്‌നങ്ങളിലാണ് എല്‍.ഡി.എഫും ബി.ജെ.പിയും. വോട്ടെണ്ണലിന് ഒരു ദിവസം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികള്‍ മനസു തുറക്കുന്നു.
ഭൂരിപക്ഷം കൂടും
കൊച്ചിയില്‍ കഴിഞ്ഞ ദിവസം പെയ്‌തത് ഇരട്ട തീവ്രമഴയാണ്. വെള്ളക്കെട്ടും മഴയും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ യു.ഡി.എഫിനെ കൈവിടില്ല. എക്കാലത്തെയും പോലെ ഇക്കുറിയും മികച്ച വിജയം നേടും. വന്‍ ഭൂരിപക്ഷം തന്നെ ലഭിക്കും. വെള്ളക്കെട്ട് ഉയര്‍ത്തി കോര്‍പ്പറേഷനെയും ഡെപ്യൂട്ടി മേയറായ തനിക്ക് നേരെയും നടത്തിയ എല്‍.ഡി.എഫ് ആരോപണങ്ങള്‍ ജനം തള്ളും.

No comments