ബിജെപിയുടെ ജനപ്രീതി ചുരുങ്ങുകയാണ്; 2021ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് തരുണ്‍ ഗൊഗോയ്
ബിജെപിയുടെ ജനപ്രീതി ദിനംപ്രതി കുറയുകയാണെന്നും 2021ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ആസാം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ്. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ശക്തികേന്ദ്രമായ മറ്റൊരു സംസ്ഥാനത്ത് കൂടി അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടുവെന്നും ഇത് ബിജെപിയുടെ അവസാനത്തിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ മോശം ദിനങ്ങള്‍ ആരംഭിച്ചു. തെറ്റായ പ്രവൃത്തികള്‍ കാരണം അവരുടെ പ്രശസ്തി ഓരോ ദിവസവും കുറഞ്ഞുവരികയാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ഇതാണ്.

No comments