രണ്ട് മണിക്കൂര്‍ കൂടുമ്ബോള്‍ ഹാജരെടുക്കും, സംശയം തോന്നിയാല്‍ ഉടന്‍ നേതാക്കളെ അറിയിക്കും: മഹാരാഷ്ട്രയില്‍ എം.എല്‍.എമാര്‍ക്ക് കാവലിരുന്നത് ഹോട്ടല്‍ തൊഴിലാളികള്‍
രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്ന മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ സംരക്ഷിക്കാന്‍ ശിവസേന ഉപയോഗപ്പെടുത്തിയത് പാര്‍ട്ടിയുടെ തൊഴിലാളി യൂണിയനായ ഭാരതീയ കാംഗര്‍സേനയെയെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന എം.എല്‍.എമാരെ താമസിപ്പിച്ച ലളിത്, ലെമണ്‍ ട്രീ, റിനൈസന്‍സ്, ഗ്രാന്‍ഡ് ഹയാത്ത്,സോഫിടെല്‍ എന്നീ ഹോട്ടലുകളിലെല്ലാം കനത്ത സുരക്ഷയൊരുക്കിയത് യൂണിയന്റെ സാധാരാണക്കാരായ പ്രവര്‍ത്തകരായിരുന്നു. ബി.ജെ.പി എം.എല്‍.എമാരെ റാഞ്ചിയെടുക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ശിവസേന തങ്ങളുടെ തൊഴിലാളി സംഘടനയെ ഉപയോഗപ്പെടുത്തിയത്. സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ജീവനക്കാരില്‍ 95 ശതമാനവും ശിവസേന യൂണിയനിലാണ്.

No comments