Breaking News

പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ് പി ജി സുരക്ഷ; ലോക്‌സഭയില്‍ അമിത് ഷാ

എസ് പി ജി ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടന്നു. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ എസ് പി ജി സുരക്ഷ നല്‍കാനാകുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു
ഭേദഗതി പ്രകാരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ് പി ജി സുരക്ഷ നല്‍കുക. ഭേദഗതി കൊണ്ടുവന്നത് എസ് പി ജി നിയമത്തിന്റെ യഥാര്‍ഥ ഘടനയിലേക്ക് തിരിച്ചുവരാനാണെന്നും അമിത് ഷാ പറഞ്ഞു
പ്രധാനമന്ത്രിയോടൊപ്പം ഔദ്യോഗിക വസതിയില്‍ താമസിക്കാത്ത കുടുംബാംഗങ്ങള്‍ക്ക് എസ് പി ജി സുരക്ഷ നല്‍കില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ അത്ര നിര്‍ണായകമാണെന്നും അമിത് ഷാ പറഞ്ഞു.

No comments