Breaking News

സ്റ്റൈല് മാറ്റി, ശൈലി മാറ്റി കരുത്തനായി ഡി കെ.. ഉപ തിരഞ്ഞെടുപ്പിൽ ബിജെപിയെ പൂട്ടും..

കന്നഡ സിംഹം ഡി കെ ശിവകുമാറിൻ്റെ രണ്ടാം വരവ് മാസ്സ് എന്ന് പറഞ്ഞാൽ പോരാ കോല മാസ്സ് എന്ന് തന്നെ പറയണം. അടി മുടി ആകെ മാറിയ ഡി കെ യാണ് വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി യുടെ ചങ്കിടിപ്പ് കൂട്ടുന്നത്.
ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ അടക്കം പ്രഖ്യാപിച്ച് ഒരു പിടി മുന്നേ എറിഞ്ഞു കഴിഞ്ഞു കോൺഗ്രസ്സ് .
അമരത്ത് നിന്ന് ചുക്കാൻ പിടിക്കാൻ ഡി കെ ഉള്ളപ്പോൾ ആവേശം വാനോളം ഉയർന്ന് കോൺഗ്രസ് പ്രവർത്തകരും.സാൾട് ആൻഡ് പേപ്പർ സ്റ്റൈലിൽ താടി വളർത്തി കന്നഡ മണ്ണിൽ ഇറങ്ങിയ ഡി കെ തന്നെയാണ് ഇപ്പോൾ അവിടുത്തെ സ്റ്റാറും സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും.
ത്വരിത വേഗത്തിലാണ് ഡി കെ യുടെ നീക്കങ്ങൾ. വന്നിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക തയ്യാറാക്കി കഴിഞ്ഞു.
കരുത്തനിൽ കരുത്തരായ സ്ഥാനാർത്ഥികളുമായി പ്രചാരണം കോൺഗ്രസ് തുടങ്ങിയപ്പോൾ വിമതർക്ക് സീറ്റ് കൊടുക്കണോ പാർട്ടി നേതാക്കൾക്ക് കൊടുക്കണോ എന്നറിയാതെ നട്ടം തിരിയുകയാണ് ബി ജെ പി.
വിമതർക്ക് കൊടുത്താൽ അവിടെയുള്ള നേതാക്കൾ ഇടയും, അങ്ങനെ ഇടഞ്ഞ ഏതാനും നേതാക്കളെ ഡി കെ ഇപ്പോൾ പാളയത്തിൽ എത്തിച്ച് കഴിഞ്ഞു.
ഇനിയും എത്ര നേതാക്കൾ ഇത്തരത്തിൽ മറുചേരിയിൽ എത്തും എന്നറിയാതെ ആശങ്കയിലാണ് ബി ജെ പി. വിമതർക്ക് സീറ്റ് കൊടുത്തില്ലെങ്കിലും പ്രശനമാണ്. വഞ്ചിക്കപെട്ട അവർ വെറുതെയിരിക്കില്ല.
വിമതർക്ക് മത്സരിക്കാൻ അപ്പീൽ കൊടുത്തത് കൊണ്ട് മാത്രമാണ് ഹരിയാന മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളുടെ കൂടെ കർണാടക ഉപതിരഞ്ഞെടുപ്പ് നടക്കാത്തതും.
ഡിസംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് കർണാടകയിൽ വച്ചപ്പോൾ കർണാടക ബി ജെ പി നേതൃത്വം സ്വോപ്നത്തിൽ പോലും വിജാരിച്ച് കാണില്ല ഡി കെ ശിവകുമാർ ജാമ്യം നേടി പുറത്തിറങ്ങും എന്ന കാര്യം. ഇപ്പോൾ അവർ വിചാരിക്കുന്നുണ്ടാവും.

ഡി കെ ക്ക് ഇപ്പോൾ ഇത് വെറും രാഷ്ട്രീയ പോരാട്ടമോ രാഷ്ട്രീയ മത്സരമോ മാത്രമല്ല. മറിച്ച് പ്രതികാര പോരാട്ടം കൂടിയാണ്.
അധികാരം ദുർവിനിയോഗം ചെയ്ത് ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിച്ച് തന്നെ ജയിലിലടച്ച ബി ജെ പി യോടുള്ള പക പൊക്കാൻ കിട്ടിയ സുവർണ്ണ അവസരം കൂടിയാണിത്.
ഒരു കാലത്ത് ഡി കെ യെ ശത്രു പക്ഷത്ത് നിർത്തിയിരുന്ന ജെ ഡി എസ് പ്രവർത്തകരും ഡി കെ ക്ക് ഉറച്ച പിന്തുണ നൽകുന്ന ഈ രാഷ്ട്രീയ കാലാവസ്ഥയിൽ ബി ജെ പി നേരിടാൻ പോകുന്ന പരാജയത്തിൻ്റെ തീവ്രത എത്ര മാത്രമായിരിക്കും എന്നത് മാത്രം നോക്കിയാൽ മതി ഇനി.
നോവിച്ച് വിട്ട പാമ്പിൻ്റെ വീര്യത്തോടും മൂർച്ചയോടും കൂടി കന്നഡ സിംഹം മുന്നിൽ നിന്ന് പട നയിക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിലെ പോലെ സംഘടനാപരമായ പോരായ്മകളോ നേതൃ തലത്തിലെ പ്രശ്നങ്ങളോ കർണാടകയിലെ കോൺഗ്രസിന് ഇല്ല എന്നതാണ് സത്യം.
ജെ ഡി എസ് ബാന്ധവത്തോടെ ഉലഞ്ഞ വൊക്കലിംഗ സമുധയതസമുദായത്തിൻ്റെ പിന്തുണയും ഡി കെ യുടെ അറസ്റ്റോടെ കോൺഗ്രസിന് തിരിച്ച് ലഭിച്ചിരിക്കുകയാണ്. ഇതും കോൺഗ്രസിന് കരുത്ത് നൽകും.
ബി ജെ പി സഖ്യ സർക്കാർ പോരാട്ടത്തെക്കാൾ ബി ജെ പി ഡി കെ ശിവകുമാർ പോരാട്ടം എന്നാവും ഡിസംബർ അഞ്ചിന് നടക്കാൻ പോകുന്ന കർണാടക ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ ആകർഷിക്കുക.

No comments