കര്‍ണാടകയില്‍ ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കാന്‍ യെദിയൂരപ്പയുടെ ഇടപെടല്‍ ; തെളിവുകള്‍ പുറത്ത്
കര്‍ണാടകയില്‍ എം.എല്‍.എമാരെ രാജിവെപ്പിച്ച് ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കുന്നതിനു വേണ്ടി യെദിയൂരപ്പ നടത്തിയ നീക്കങ്ങളെ കുറിച്ചുള്ള തെളിവുകള്‍ പുറത്തുവന്നു.
ഹൂബ്ലിയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സഖ്യസര്‍ക്കാറിനെ താഴെയിറക്കാന്‍ ഇടപെട്ടുവെന്ന് യെദിയൂരപ്പ സമ്മതിക്കുന്നതിന്റെ വീഡിയോ, വോയ്സ് ക്ലിപ്പുകളാണ് പുറത്തുവന്നത് . യെദിയൂരപ്പ പാര്‍ട്ടി യോഗത്തിലേക്ക് വരുന്നതിന്‍െറ ദൃശ്യങ്ങളും പ്രസംഗിക്കുന്നതിന്‍െറ ശബ്ദസന്ദേശവും പുറത്തായിട്ടുണ്ട് . വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്തായാലും തന്നെ കര്‍ണാടകയില്‍ രാജിവെച്ച എം.എല്‍.എമാര്‍ക്കൊപ്പം നില്‍ക്കണമെന്നാണ് യോഗത്തിലൂടെ യെദിയൂരപ്പ ആവശ്യപ്പെടുന്നത്.

No comments