Breaking News

രണ്ടാം പകുതിയില്‍ കളി കൈവിട്ടു; ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദിലും തോല്‍വി

ഐ.എസ്.എല്ലില്‍ ഹൈദരാബാദിനെതിരെ രംഗത്തിറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളടിച്ച്‌ മുന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടാം പകുതിയില്‍ രണ്ടു ഗോളടിച്ച്‌ ഹൈദരാബാദ് ഒതുക്കുകയായിരുന്നു.
സഹലിനെയും കെ.പി രാഹുലിനെയും ആദ്യ ഇലവനില്‍ ഇറക്കിയത് ഫലം ചെയ്ത പ്രകടനമായിരുന്നു ആദ്യ പകുതിയില്‍ ടീം നടത്തിയത്. സഹലിന്റെ മികച്ച പാസിങില്‍ രാഹുല്‍ 32-ാം മിനിറ്റില്‍ ഗോളടിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി കൈവിട്ടു. 54-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെ ഹൈദാരബാദ് സമനില പിടിച്ചു. 58-ാം മിനിറ്റില്‍ സഹലിന് പരുക്കേറ്റു. 81-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ വീണ്ടും ഹൈദരാബാദിന് ഗോള്‍നേട്ടം.

No comments