കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു, പിന്നീട് കോടീശ്വരൻ.. എം.എല്‍.എയുടെ ആസ്തിയില്‍ കോടികളുടെ വര്‍ദ്ധന..
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന വിമത എം.എല്‍.എയുടെ ആസ്ഥിയില്‍ വന്‍ വര്‍ദ്ധനവ്. 18 മാസത്തിനുള്ളില്‍ 185.7 കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.
കോണ്‍ഗ്രസ് വിമതനും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുമായ എം.ടി.ബി. നാഗരാജിന്റെ ആസ്തിയിലാണ് വന്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
കര്‍ണാടകയില്‍ ഡിസംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1201.5 കോടിയുടെ ആസ്തിയാണ് കാണിച്ചത്.
2018ലെ തിരഞ്ഞെടുപ്പില്‍ വെളിപ്പെടുത്തിയ സ്വത്തില്‍ നിന്ന് 15. 5 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്. നാഗരാജിന്റെയും ഭാര്യയുടേയും ആസ്തിയില്‍ വര്‍ദ്ധനയുണ്ടായി.
48 കോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജി.ടി.ബി. നാഗരാജ് മറ്റ് വിമതരോടൊപ്പം രാജിവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞദിവസമാണ് നാഗരാജ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കര്‍ണാടകയിലെ ഏറ്റവും കൂടുതല്‍ സ്വത്തുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് എം.ടി.ബി. നാഗരാജ്.
ഈ വര്‍ഷം ആഗസ്റ്റ് രണ്ടിനും ഏഴിനും ഇടയില്‍ പലസമയങ്ങളിലായി 48.76 കോടിയുടെ പണമാണ് എം.ടി.ബി നാഗരാജിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയത്.
ജൂലൈയില്‍ 1.16 കോടിയും അക്കൗണ്ടിലെത്തി. വിമത നീക്കത്തിനൊടുവില്‍ സഖ്യസര്‍ക്കാര്‍ താഴെ വീണ മാസങ്ങളിലാണ് ഇത്രയും തുക നാഗരാജിന്റെ അക്കൗണ്ടില്‍ വന്നതെന്നതാണ് ശ്രദ്ധേയം.

No comments