Breaking News

'യെദിയൂരപ്പ സര്‍ക്കാര്‍ താഴെ വീഴാന്‍ സമ്മതിക്കില്ല'.. ബി.ജെ.പിയെ ജനതാദള്‍ പിന്തുണയ്ക്കുമെന്ന് എച്ച്‌.ഡി കുമാരസ്വാമി.. കാരണം ഇത്..

കോ​ണ്‍​ഗ്ര​സ്-​ജ​ന​താ​ദ​ള്‍ സ​ഖ്യ​സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ച​ര​ട്‌​വ​ലി​ച്ച​ത് അ​മി​ത് ഷാ​യാ​ണെ​ന്ന ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഏ​റ്റെ​ടു​ത്ത് കോ​ണ്‍​ഗ്ര​സ്.
യെ​ദി​യൂ​ര​പ്പ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

യെ​ദി​യൂ​ര​പ്പ​യ്ക്കു മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​നു​ള്ള ധാ​ര്‍​മി​ക അ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട​താ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

യെ​ദി​യൂ​ര​പ്പ​യും അ​മി​ത് ഷാ​യും ചെ​യ്ത​ത് ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​യാ​ണെ​ന്ന് സി​ദ്ധ​രാ​മ​യ്യ ആ​രോ​പി​ച്ചു.

ക​ര്‍​ണാ​ട​ക​ത്തി​ലെ കോ​ണ്‍​ഗ്ര​സ്-​ജ​ന​താ​ദ​ള്‍ സ​ഖ്യ​സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കി​യ​തി​നു ച​ര​ടു​വ​ലി​ക​ള്‍ ന​ട​ത്തി​യ​തു ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ആ​ണെ ന്നാ​യി​രു​ന്നു യെ​ദി​യൂ​ര​പ്പ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.
ബി​ജെ​പി എം​എ​ല്‍​എ​മാ​ര്‍ വി​മ​ത​സ്വ​ര​മു​യ​ര്‍​ത്തി​യ​പ്പോ​ള്‍ അ​വ​രെ നി​ല​യ്ക്കു നി​ര്‍​ത്താ​നാ​ണ് അ​മി​ത് ഷാ​യു​ടെ പേ​രു പ​റ​ഞ്ഞു യെ​ദി​യൂ​ര​പ്പ ​ഇ​ട​പെ​ട്ട​ത്.

'"നി​ങ്ങ​ളെ​ക്കൊ​ണ്ടു തീ​രു​മാ​ന​ങ്ങ​ളെ​ടു​പ്പി​ച്ച​തു ഞാ​ന​ല്ലെ​ന്നു നി​ങ്ങ​ള്‍​ക്ക് അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ​ല്ലോ‍? അ​ങ്ങ​നെ​യ​ല്ലേ...​ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ണ് എ​ല്ലാ​ത്തി​നും മേ ​ല്‍​നോ​ട്ടം വ​ഹി​ച്ച​തും കാ​ര്യ​ങ്ങ​ളെ​ല്ലാം സ​ജ്ജീ​ക​രി​ച്ച​തും.
17 എം​എ​എ​ല്‍​എ​മാ​ര്‍ ര​ണ്ടോ മൂ​ന്നോ മാ​സ​ത്തോ​ളം മ​ണ്ഡ​ല​ത്തി​ലേ​ക്കു പോ​കാ​തെ മും​ബൈ​യി​ല്‍ ക ​ഴി​ഞ്ഞു. അ​വ​ര്‍​ക്കു കു​ടും​ബ​ത്തെ പോ​ലും കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​തു നി​ങ്ങ​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നി​ല്ലേ‍‍? അ​ങ്ങ​നെ​യ​ല്ലേ?"​പു​റ​ത്തു​വ​ന്ന ടേ​പ്പി​ലെ സം​ഭാ​ഷ​ണം ഇ​ങ്ങ​നെ തു​ട​രു​ക​യാ​ണ്.

അതേസമയം, കുമാരസ്വാമി ബിജെപി അനുകൂല നിലപാട് സ്വീകരിച്ച് രംഗത്ത് വന്നു.
കര്‍ണാടകയില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെ.പിക്ക് വേണ്ടത്ര സീറ്റുകള്‍ ലഭിക്കാതെ സര്‍ക്കാര്‍ താഴെ വീഴുന്ന അവസ്ഥയുണ്ടായാല്‍ ജനതാദള്‍ യെദിയൂരപ്പ സര്‍ക്കാരിനെ പിന്തുണക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമി.
പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരവേയാണ് മുന്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഡിസംബര്‍ 5നാണ് കര്‍ണാടകയില്‍ 15 നിയമസഭ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ഉപതിരഞ്ഞെടുപ്പില്‍ ഏഴോ എട്ടോ സീറ്റുകളില്‍ വിജയിച്ചില്ലെങ്കില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടും.

സംസ്ഥാനം പ്രളയം സമ്മാനിച്ച ദുരന്തങ്ങളില്‍ നിന്ന് കരകയറിയിട്ടില്ലെന്നും അതിനാല്‍ ഒരു ഉപതിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും അതിനാലാണ് ബി.ജെ.പിയെ പിന്തുണക്കാനുള്ള തീരുമാനമെന്ന് കുമാരസ്വാമി പറഞ്ഞു.

ബംഗളൂരു പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി ജനതാദളിന്റെ നിലപാട് പ്രകടിപ്പിച്ചത്.

ബി.ജെ.പി.ബി.ജെ.പിയിലേക്ക് പോവാനുള്ള ജനതാദള്‍ എം.എല്‍.എമാരുടെ നീക്കം തടയുന്നതിനാണ് കുമാരസ്വാമിയുടെ ഇപ്പോഴത്തെ നീക്കം എന്നാണ് സൂചനകള്‍. ബി.ജെ.പിയെ പിന്തുണച്ച്‌ അധികാരത്തിന്റെ ഭാഗമായാല്‍ എം.എല്‍.എമാരെ പിടിച്ചുനിര്‍ത്താം എന്ന് കുമാരസ്വാമി കരുതുന്നു.
തനിക്ക് പ്രത്യേകിച്ച്‌ ബി.ജെ.പിയോട് സ്‌നേഹമോ വെറുപ്പോ ഇല്ലെന്നും കുമാരസ്വാമി പറയുന്നു. എന്നാല്‍ കുമാരസ്വാമി നിലപാട് പ്രഖ്യാപിച്ചെങ്കിലും ബി.ജെ.പി ജനതാദള്‍ നേതൃത്വവുമായി ബന്ധം സ്ഥാപിച്ചിട്ടില്ല.

No comments