ദേശീയ പുരസ്‌കാരം സ്വീകരിച്ച് മിണ്ടാതെ വീട്ടില്‍ പോകും, ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യില്ല; ജോജു ജോര്‍ജ്
'പുറത്തു നടക്കുന്ന കാര്യങ്ങള്‍ അത്ര സുഗമമല്ലെന്നു നല്ല ബോധ്യമുണ്ട്. അതു കൊണ്ടു തന്നെ അത് പുരസ്‌കാരം സ്വീകരിക്കുക എന്നല്ലാതെ ആഘോഷിക്കാനില്ല. ഈ ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനില്ല. കുടുംബത്തെ പോലും കൂട്ടാതെ തനിച്ചാണ് ഇത്രയും വലിയ വേദിയിലേക്ക് വന്നത്. ആഘോഷങ്ങളില്ലാതെ ചെയ്ത ജോലിക്കു ലഭിച്ച പുരസ്‌കാരം വാങ്ങുക എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു.

No comments