Breaking News

മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നിര്‍ത്താം; ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി റിമ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ ഭീഷണി ഉയര്‍ത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കലി​​​​െന്‍റ ഫേസ്​ബുക്ക്​ പോസ്​റ്റ്​. മണ്ടന്‍മാരെ പ്രശസ്തരാക്കുന്നത്​ നിര്‍ത്താം എന്നാണ് റിമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ 'ആരെടാ നാറി നീ' എന്ന പ്രശസ്​തമായ ഡയലോഗ് ചേര്‍ത്തുള്ള അവരുടെ ചിത്രം​ സഹിതമാണ്​ റിമയുടെ പോസ്​റ്റ്​.
പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന ​പീപ്പിള്‍സ്​ ലോങ്​ മാര്‍ച്ചില്‍ പ​ങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകരെ, പ്രത്യേകിച്ച്‌​ നടിമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട്​ സന്ദീപ് വാര്യര്‍ ഫേസ്​ബുക്കില്‍ പോസ്​റ്റിട്ടിരുന്നു.

No comments