ഗെയില്‍ പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തതിനിടെ സാമൂഹിക മാധ്യമങ്ങളി ട്രോള്‍ മഴ.
കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തതിനിടെ സാമൂഹിക മാധ്യമങ്ങളി ട്രോള്‍ മഴ. സര്‍ക്കാരിെന്റ ഇച്ഛാശക്തിയാണ് പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കിയതെന്ന അവകാശ വാദമാണ് വിമര്‍ശനത്തിനു കാരണം. പൈപ്പ്ലൈനിനെതിരെ ആദ്യകാലത്ത് സി.പി.എം രംഗത്തുവന്നതും പ്രക്ഷോഭം നടത്തിയതും അതിെന്റ പോസ്റ്ററുകളുമായാണ് വിമര്‍ശനം.
കൊക്കില്‍ ജീവനുണ്ടെങ്കില്‍ ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി കേരളമണ്ണില്‍ നടപ്പാക്കില്ലെന്ന് ആണയിട്ടവരില്‍ മുന്‍ എം.പി പി. രാജീവടക്കമുള്ളവരുണ്ടായിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയാണ് തീരുമാനമെടുത്തത്. 2008ല്‍ മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ച പദ്ധതി 2013ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു.

No comments