Breaking News

കര്‍ണാടകയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ നിരവധി അധ്യാപകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

 


കര്‍ണാടകയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ നിരവധി അധ്യാപകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇത് മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്‌. ബെലഗാവി ജില്ലയില്‍ മാത്രം 18 അധ്യാപകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും മുന്‍പേ അധ്യാപകരും അനധ്യാപകരും നിര്‍ബന്ധമായി കോവിഡ് ടെസ്റ്റ് വിധേയരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ നടന്ന പരിശോധനയുടെ ഫലങ്ങളിലാണ് അധ്യാപകര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്.

No comments