Breaking News

കെപിസിസി- ഡിസിസി പുനഃസംഘടന..!! നേതാക്കൾ ഡൽഹിയിൽ..!! കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല; സിപിഎമ്മിനോട് ഏറ്റുമുട്ടാന്‍ പുതിയ വാര്‍ റൂം, എഫ്‌എം, യു ട്യൂബ്.. വമ്ബന്‍ പദ്ധതി

 ​


തിരു​വ​ന​ന്ത​പു​രം: പു​തി​യ ഡി.​സി.​സി അ​ധ്യ​ക്ഷ​ന്മാ​രെ നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത് തി​ര​ക്കി​ട്ട മാ​ര​ത്ത​ണ്‍ ച​ര്‍​ച്ച. നേ​ര​ത്തേ​യു​ള്ള തീ​രു​മാ​ന​മ​നു​സ​രി​ച്ച്‌​ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​മാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ് കെ. ​സു​ധാ​ക​ര​ന്‍ ഒ​രു മ​ണി​ക്കൂ​ര്‍ വീ​തം പ്ര​ത്യേ​ക ച​ര്‍​ച്ച ന​ട​ത്തി.


വൈ​കീ​ട്ട് കെ.​പി.​സി.​സി വ​ര്‍​ക്കി​ങ്​ പ്ര​സി​ഡ​ന്‍​റു​മാ​രു​മാ​യി സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഒ​രു​മി​ച്ചി​രു​ന്ന് ച​ര്‍​ച്ച ന​ട​ത്തി. ച​ര്‍​ച്ച രാ​ത്രി വൈ​കി​യും തു​ട​ര്‍​ന്നു.


ഇ​തോ​ടൊ​പ്പം നി​ല​വി​ലെ ചി​ല ഡി.​സി.​സി അ​ധ്യ​ക്ഷ​ന്മാ​രും സ്ഥ​ല​ത്തെ​ത്തി നേ​താ​ക്ക​ളെ അ​ഭി​പ്രാ​യം അ​റി​യി​ച്ചു. ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​മാ​യി ഒ​രി​ക്ക​ല്‍​കൂ​ടി പി​ന്നീ​ട് സം​സാ​രി​ച്ച്‌ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​ണ് ശ്ര​മം. പ​ട്ടി​ക ഹൈ​ക​മാ​ന്‍​ഡി​ന് കൈ​മാ​റും​മു​മ്ബ് കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പാ​ര്‍​ട്ടി എം.​പി​മാ​രു​മാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ് ഒ​രി​ക്ക​ല്‍​കൂ​ടി ച​ര്‍​ച്ച ന​ട​ത്തിേ​യ​ക്കും. ചൊ​വ്വാ​ഴ്ച ഡ​ല്‍​ഹി​ക്കു പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്. 13ന് ​നി​യ​മ​സ​ഭ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വും ഡ​ല്‍​ഹി​ക്കു പോ​കും.


പു​തി​യ ഡി.​സി.​സി അ​ധ്യ​ക്ഷ​ന്മാ​രെ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഹൈ​ക​മാ​ന്‍​ഡ്​ അം​ഗീ​കാ​ര​ത്തോ​ടെ അ​ടു​ത്ത​യാ​ഴ്ച ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ന​ട​ത്തു​ന്ന​ത്. പ​ട്ടി​ക​ക്ക് അ​ന്തി​മാം​ഗീ​കാ​രം ന​ല്‍​കും​മു​മ്ബ് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ട​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക​മാ​ന്‍​ഡി​നു മു​ന്നി​ല്‍ എം.​പി​മാ​ര്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല തി​രി​ച്ച്‌​ ഓ​രോ ഡി.​സി.​സി​യെ സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കാ​ന്‍ മൂ​ന്ന​ു വ​ര്‍​ക്കി​ങ്​ പ്ര​സി​ഡ​ന്‍​റു​മാ​രോ​ടും തി​ങ്ക​ളാ​ഴ്​​ച​ത്തെ ച​ര്‍​ച്ച​യി​ല്‍ സു​ധാ​ക​ര​ന്‍ നി​ര്‍​ദേ​ശി​ച്ച​താ​യി അ​റി​യു​ന്നു. ഇ​വ​രു​ടെ​യും മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ​യും നി​ര്‍​ദേ​ശ​ങ്ങ​ളും വി​വി​ധ ത​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ ത​യാ​റാ​ക്കി​യ ക​ര​ട് പ​ട്ടി​ക​യും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും അ​ന്തി​മ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ക.


ചൊ​വ്വാ​ഴ്​​ച ഡ​ല്‍​ഹി​ക്കു പോ​കു​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ അ​വി​ടെ ന​ട​ത്തു​ന്ന കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കു​ശേ​ഷം 13ന് ​മ​ട​ങ്ങി​വ​ന്ന​ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ പ​ട്ടി​ക​ക്ക് രൂ​പം​ന​ല്‍​കു​ക. അ​തി​നു മു​മ്ബ്​ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ വീ​ണ്ടും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തും.

No comments